Thursday, September 13, 2007

സത്യാന്വേഷണ (കോപ്പി അടി) പരീക്ഷണങ്ങള്‍

കുഞ്ഞുന്നാളു മുതലുള്ള ഒരു ആഗ്രഹമണു ഒരു ക്യാമറ ഒക്കെ പിടിച്ചു നോക്കണം, ഒരു ഫോട്ടോ ഒക്കെ എടുത്തു നോക്കണം എന്നൊക്കെ...

പക്ഷെ അന്നേ അഹങ്കാത്തിനു കുറവില്ലായിരുന്നു, അച്ഛന്‍ 900 രൂപ മുടക്കി ഒരു തകര്‍പ്പന്‍ ഓട്ടോ ഫൊക്ക്സ്‌ ക്യാമറ വാങ്ങി തരാം എന്നു പലപ്പോഴും പറഞ്ഞിട്ടുള്ളതാണു പക്ഷെ ഞാന്‍ സമ്മതിച്ചില്ല, വാങ്ങുന്നെങ്കില്‍ പ്രൊഫഷനല്‍ ക്യാമറ തന്നെ വേണമെന്നു ഞാന്‍ കട്ടായം പിടിച്ചു അതിണ്റ്റെ ഫലമായി പ്രൊഫഷനല്‍ കിട്ടിയില്ല എന്നു മാത്രവുമല്ല 900 രൂപയുടെ ഒരു സാദാ ക്യാമറ പോലും കിട്ടിയില്ല.

അമ്മാവന്‍ ഒരു ക്യാമറ മാന്‍ ആണെങ്കില്‍ എനിക്കു ഫോട്ടോ എടുക്കന്‍ അറിയണം എന്നു യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ എനിക്കു നിര്‍ബന്ധമായും പ്രൊഫഷനല്‍ ക്യാമറ തന്നെ വേണം എന്നു ആഗ്രഹിക്കാം അതു അഹങ്കാരമാണൊ സഖാക്കളെ (ഞാന്‍ കമ്മ്യുണിസ്റ്റൊന്നും അല്ല ). ഈ പ്രൊഫഷനല്‍ ക്യാമറയെ പറ്റി എനിക്കൊന്നും അറിയത്തില്ലങ്കിലും(സദാ ക്യാമറയെ പറ്റി അത്രേം പോലും അറിയത്തില്ല) ഞാന്‍ തീരുമാനമെടുത്തു : സ്വയം വരുമാനം ആകുമ്പോള്‍ ഞാനും ഒരു പ്രൊഫഷനല്‍ ക്യാമറ വാങ്ങും

2006 ഏപ്രിലില്‍ മദ്രാസിലെ മരം കോച്ചുന്ന തണുത്ത സുപ്രഭാതത്തില്‍ എനിക്കൊരു പൂതി (ഉണ്ടിരുന്ന നായര്‍ക്കുണ്ടായതു പോലെ). പ്രൊഫഷനല്‍ ക്യാമറ!!!. പിന്നെ കൊണ്ടുപിടിച്ച അന്വേഷണമായി. ഓം ഗൂഗിളായ നമഃ ഒരു മാസം നീണ്ട അതികഠിനമായ തിരച്ചിലിനൊടുവില്‍ ഞാന്‍ കുറേ ഏറെ കാര്യങ്ങള്‍ കണ്ടുപിടിച്ചു
  1. പ്രൊഫഷനല്‍ ക്യാമറക്കൊക്കെ ഒടുക്കത്തെ വിലയാണു
  2. ഡി എസ്‌ എല്‍ ആര്‍ ക്യാമറ ആണു നല്ലത്‌ (അതാകുമ്പോള്‍ പ്രിണ്റ്റെടുക്കേണ്ട ചിലവു കുറയും)
  3. ഒരു 5-6 മെഗാ പിക്സല്‍ ക്യാമറ എങ്കിലും മിനിമം വേണം
  4. ക്യാമറയ്ക്കു ഇന്ത്യയിലുള്ളതിനേക്കള്‍ വിലക്കുറവു അമേരിക്കയിലാണെന്നും മറ്റും... മറ്റും...

അങ്ങനെ ഞാന്‍ അമേരിക്കയില്‍ ഒണ്‍സയ്റ്റിനു പോയിരിക്കുന്ന കൂട്ടുകാരെ അന്വേഷിക്കാന്‍ തുടങ്ങി. കണ്ടുപിടിച്ചു നമ്മുടെ ഒരു ബന്ധു അമേരിക്കയില്‍ പോയിരിക്കുകയണു ഏതായാലും ചോദിച്ചു നോക്കാം... കാര്യം തീരുമാനമായി ഒരു കനോന്‍ റിബെല്‍ എക്സ്‌ ടി 48-50 ക കൊടുത്തു വാങ്ങാന്‍(ഡി എസ്‌ എല്‍ ആര്‍ ക്യാമറകളില്‍ ഏറ്റവും വിലകുറഞ്ഞത്‌)

ക്യാമറക്കുള്ള ഒഡര്‍ കൊടുത്തു ക്യാമറയും അതു വാങ്ങിക്കൊണ്ടു വരുന്ന അളും നാട്ടിലേക്കു വരുന്നതും കാത്തിരുപ്പായി മണവാളന്‍ മണവാട്ടിയെ കാത്തിരിക്കുന്നതുപോലെ. വരുന്നതു എങ്ങനത്തേ അയിറ്റം ആണൊ എന്തൊ...ആദ്യമായി കാണാന്‍ പോകുന്നു ആദ്യമായി എടുത്തു പെരുമാറാന്‍ പോകുന്നു..ഹീശ്വരാ...

2006 ജുണ്‍ മാസത്തില്‍ അങ്ങനെ ക്യാമറ എണ്റ്റെ കയ്യില്‍ എത്തി. എണ്റ്റെ ഒരു കാര്യമേ മര്യാദക്കു ഓട്ടോ ഫോകസ്‌ ക്യാമറയില്‍ പോലും പടം പിടിച്ചിട്ടില്ലാത്ത ഞാന്‍ അതാ പ്രൊഫഷനല്‍ ക്യാമറ കയ്കാര്യം ചെയ്യാന്‍ പോകുന്നു.എണ്റ്റെ ഉള്ളില്‍ കുളിരും തീയും ഒരുമിച്ചു കോരി. ഏതായലും ഞാന്‍ എണ്റ്റെ ക്യാമറയുടെമേലെ കസര്‍ത്തു തുടങ്ങി ചാഞ്ഞും, ചരിഞ്ഞും, ഇരുന്നും, നിന്നും പടം പിടുത്തം തുടങ്ങി. കൂട്ടുകര്‍ ചോദിച്ചു പടം പതിഞ്ഞോടേ?

ഏതായാലും എതാനം ചില ചിത്രങ്ങല്‍ കിട്ടിയതു ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

ആനുഗ്രഹിക്കൂ ആശിര്‍വദിക്കൂ !!!

ആ വേറൊരു കാര്യം, ഇതു എണ്റ്റെ ആദ്യത്തെ ബ്ളോഗായ നമഃ

രമേഷ്‌ വാര്യര്‍

An experiment with light and shade

An experiment with closeup

Another one